തുടർഭരണ സാധ്യത തള്ളാതെ സണ്ണി എം കപിക്കാട്
നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ വിജയം ഉറപ്പില്ലെന്ന് സണ്ണി എം കപിക്കാട്. അനേക താൽപര്യങ്ങൾ നിയന്ത്രിക്കുന്ന കോൺഗ്രസ് പാർട്ടിക്കുള്ളിൽ രൂപപ്പെട്ട സ്ഥാനങ്ങൾക്കുവേണ്ടിയുള്ള യുദ്ധം ബഹുജനങ്ങളുടെ വെറുപ്പ് സമ്പാദിക്കുന്നതിലേക്കു വളർന്നിട്ടുണ്ട്. ദൂരക്കാഴ്‌ചയില്ലാത്ത ചെറിയ നേതാക്കളുടെ മോഹങ്ങളും സംഘടനാദൗർബല്യങ്ങളും കാര്യങ്ങൾ കൂടുതൽ വഷളാക്കുകയായിരുന്നു. ഇന്നിപ്പോൾ യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും സാധ്യത 50:50 എന്ന നിലക്ക് എത്തിയിരിക്കുന്നു.
നേരത്തെ ഉണ്ടായിരുന്ന മുൻകൈ തിരിച്ചുപിടിക്കാൻ യുഡിഎഫിന് ആയാൽ അവർക്ക് സർക്കാർ രൂപീകരിക്കാൻ കഴിയും. ഭൂരിപക്ഷം ആകട്ടെ വലുതൊന്നും ആയിരിക്കില്ല. അതിനു കഴിഞ്ഞില്ലെങ്കിൽ എൽഡിഎഫിന്‍റെ മൂന്നാം സർക്കാരിന് അധികാരം കിട്ടും. സാധ്യത വിരളമാണെങ്കിലും എൽഡിഎഫിനെ എഴുതിത്തള്ളാവുന്ന ഒരു രാഷ്ട്രീയ സാഹചര്യവും കേരളത്തിൽ ഇല്ലെന്നും സണ്ണി എം കപിക്കാട് വിലയിരുത്തി. പച്ചക്കുതിര മാസികയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്‍റെ അഭിപ്രായപ്രകടനങ്ങൾ.
