എസ്.ഐ.ആർ. നടപടി: കേരളത്തിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീംകോടതി

  1. Home
  2. Latest

എസ്.ഐ.ആർ. നടപടി: കേരളത്തിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീംകോടതി

voters list


കേരളത്തിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ നടപടികൾക്ക് സുപ്രീംകോടതി രണ്ടു ദിവസം കൂടി നീട്ടി നൽകി. ഇതോടെ, എസ്.ഐ.ആർ. നടപടികൾ പൂർത്തിയാക്കാനുള്ള അവസാന തീയതി ഡിസംബർ 20 വരെയായി. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കേരള സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിച്ചിരുന്നു.

രണ്ടാഴ്ച കൂടി സമയം നീട്ടി നൽകണമെന്നായിരുന്നു കേരള സർക്കാരിന്റെ ആവശ്യം. എന്നാൽ, സർക്കാരിന്റെ ഈ ആവശ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ എതിർത്തു. നടപടിക്രമങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമെങ്കിൽ മാത്രം സമയം നീട്ടി നൽകാം എന്നുമായിരുന്നു കമ്മീഷന്റെ വിശദീകരണം.

എങ്കിലും, എസ്.ഐ.ആർ. നടപടികൾ പൂർത്തിയാക്കുന്നതിനായി ഇനിയും 20 ലക്ഷം ഫോമുകൾ ലഭിക്കാനുണ്ട് എന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ചൂണ്ടിക്കാണിച്ചു. ഈ വിഷയം പരിഗണിച്ചാണ് സുപ്രീംകോടതി രണ്ടു ദിവസം കൂടി സമയം നീട്ടി നൽകിയത്. നേരത്തെ കേരളത്തിന് മാത്രമായി ഒരാഴ്ച സമയം തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി നൽകിയിരുന്നു. അതിനു പുറമെയാണ് കോടതി ഇപ്പോൾ സമയം വീണ്ടും നീട്ടി നൽകിയിരിക്കുന്നത്.