ഇടക്കാല സംരക്ഷണം നല്‍കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

  1. Home
  2. Latest

ഇടക്കാല സംരക്ഷണം നല്‍കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

s


അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലെ കേസില്‍ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് ഇടക്കാല സംരക്ഷണം നല്‍കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഏപ്രില്‍ 20 വരെ കര്‍ശന നടപടികളില്‍ നിന്ന് ഖേര സംരക്ഷണം തേടിയിരുന്നെങ്കിലും കോടതി ഈ അപേക്ഷ നിരസിച്ചു. പകരം അസമിലെ ബന്ധപ്പെട്ട കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം തേടാന്‍ ബെഞ്ച് അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു.

ജാമ്യം ചൊവ്വാഴ്ച വരെ നീട്ടിനല്‍കണമെന്ന ആവശ്യം ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അതുല്‍ എസ് ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചു. ഇതോടെ ഖേരയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി പവന്‍ ഖേര ഒരു തീവ്രവാദിയാണോ? എന്ന് കോടതിയില്‍ ചോദിച്ചു.