ഇഡിക്ക് തിരിച്ചടി; CMRL-എക്സാലോജിക് കേസിൽ നേതാക്കൾക്കെതിരെ നൽകിയ മൊഴി പിൻവലിച്ച് സുരേഷ് കുമാർ

  1. Home
  2. Latest

ഇഡിക്ക് തിരിച്ചടി; CMRL-എക്സാലോജിക് കേസിൽ നേതാക്കൾക്കെതിരെ നൽകിയ മൊഴി പിൻവലിച്ച് സുരേഷ് കുമാർ

ed


 

സിഎംആർഎൽ-എക്സാലോജിക് ഇടപാടിലെ ഇഡിക്ക് നൽകിയ മൊഴി പിൻവലിക്കാൻ നീക്കവുമായി സിഎംആർ‌എൽ മുൻ സിഎഫ്ഒ സുരേഷ്കുമാർ. മൊഴി പിൻവലിക്കൽ സത്യവാങ്മൂലം നൽകി. ഇഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തു എന്ന് ആക്ഷേപം. താൻ പറഞ്ഞ മൊഴി ഇ ഡി മുഖവിലക്കെടുത്തില്ലെന്നും സുരേഷ് കുമാർ പറയുന്നു. പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്ന് സുരേഷ് കുമാറിന്റെ മൊഴി ഉണ്ടെന്നായിരുന്നു ഇഡി പറഞ്ഞിരുന്നത്.

സിഎംആർ-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ് നേരത്തെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ ഇഡി ഇത് അം​ഗീകരിച്ചിട്ടില്ല. വിചാരണ സമയത്ത് മാത്രമേ അതിൽ നിന്ന് പിന്മാറാനാകൂ എന്ന് ഇ ഡി വ്യക്തമാക്കി. മൊഴി പിൻവലിക്കണമെന്ന ഹസൻ വാരിസിന്റെ ആവശ്യം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ഇഡി പറഞ്ഞിരുന്നു. ഇതേ നിലപാട് തന്നെയാകും സുരേഷ്കുമാറിന്റെ ആവശ്യത്തിലും ഇഡി സ്വീകരിക്കുക.