ജോൺ ബ്രിട്ടാസ് എംപിയെ സുഷ്മിത ദേവ് 'ലുങ്കിവാല' എന്ന് വിളിച്ചതിനെതിരെ രാജ്യസഭയിൽ പ്രതിഷേധം
ജോൺ ബ്രിട്ടാസ് എംപിയെ സുഷ്മിത ദേവ് 'ലുങ്കിവാല' എന്ന് വിളിച്ചതിനെതിരെ രാജ്യസഭയിൽ പ്രതിഷേധം. ബ്രിട്ടാസ് രാജ്യസഭയിൽ വിഷയം ഉന്നയിക്കുകയായിരുന്നു. മലയാളിയെന്ന നിലയിൽ ഓരോ നിമിഷവും അഭിമാനത്തോടെയാണ് ജീവിക്കുന്നതെന്ന് ബ്രിട്ടാസ് പറഞ്ഞു. അപമാനിച്ച അംഗം തന്നെ നിരന്തരം ശല്യപ്പെടുത്തിയെന്നും ലുങ്കിവാല എന്ന് നിരന്തരം വിളിച്ച് പരിഹസിച്ചെന്നും ബ്രിട്ടാസ് സഭയിൽ പറഞ്ഞു.
എല്ലാ അംഗങ്ങളും തുല്യരാണെന്നും സ്ഥലഭേദങ്ങളില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. രാജ്യവിരുദ്ധമായതോ, വ്യക്തി വിരോധമോ അംഗീകരിക്കാനാവില്ല. സുഷ്മിത ദേവിനും പരാതിയുണ്ടെന്നും അതും കേൾക്കണമെന്ന് റിജിജു വ്യക്തമാക്കി. രാജ്യസഭയിൽ നാടകീയ രംഗങ്ങളാണ് പിന്നീട് അരങ്ങേറിയത്. ബ്രിട്ടാസിനെ മാത്രം സംസാരിക്കാൻ അനുവദിച്ചതിൽ ബിജെപി ബഹളം വച്ചു. ജെപി നദ്ദയുടെ അടുത്ത് പോയി സുഷ്മിത ദേവ് പരാതി പറഞ്ഞു. ബഹളത്തെ തുടർന്ന് 2 മണി വരെ രാജ്യസഭ നിർത്തി വച്ചു.
