തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം: മുഖ്യമന്ത്രി വിജയ് ഇന്ന് മധുരാന്തകത്ത്

  1. Home
  2. Latest

തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം: മുഖ്യമന്ത്രി വിജയ് ഇന്ന് മധുരാന്തകത്ത്

vijay


 

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്ത് എത്തും. ചെങ്കൽപേട്ട് ആത്തൂർ ടോൾഗേറ്റിന് സമീപം ഉച്ചയ്ക്ക് മൂന്നുമണിക്കാണ് വിജയയുടെ പ്രചാരണ പരിപാടി. ടി വികെ സ്ഥാനാർഥി മരഗതം കുമരവേലിനായി വിജയ് വോട്ട് അഭ്യർഥിക്കും. 50 ഏക്കർ സ്ഥലത്ത് നടക്കുന്ന പ്രചാരണ പൊതുയോഗത്തിൽ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. കനത്ത സുരക്ഷയിലാകും പ്രചാരണം നടക്കുക. മധുരാന്തകത്തും ധാരാപുരത്തുമാണ് ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ നിന്ന് അണ്ണാ ഡിഎംകെ ടിക്കറ്റിൽ ജയിച്ച ശേഷം രാജിവച്ച മുൻ എംഎൽഎമാരാണ് ടിവികെ സ്ഥാനാർഥികൾ. ഇന്നലെ മധുരാന്തകത്ത് അണ്ണാ ഡിഎംകെ സ്ഥാനാർഥി ക്കായി എടപ്പാടി പളനിസാമി പ്രചാരണം നടത്തിയിരുന്നു.