കണ്ടെയ്നർ ലോറിയിൽ നിന്നും മാർബിൾ ഇറക്കുന്നതിനിടെ അപകടം

  1. Home
  2. Latest

കണ്ടെയ്നർ ലോറിയിൽ നിന്നും മാർബിൾ ഇറക്കുന്നതിനിടെ അപകടം

s


കണ്ണൂർ ഇരിട്ടിയിൽ കണ്ടെയ്നർ ലോറിയിൽ നിന്നും മാർബിൾ ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. രാവിലെ 10 മണിയോടെയാണ് സംഭവം. ഇരിട്ടി പുന്നാട് വെച്ച് കണ്ടെയ്നറിൽ നിന്നും മിനി ലോറിയിലേക്ക് മാർബിൾ മാറ്റി കയറ്റുന്നതിനിടയിലാണ് അപകടം. മാർബിൾ പാളികൾക്കുള്ളിൽ കുടുങ്ങിപ്പോയ തൊഴിലാളികളെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു.

പരിക്കേറ്റ പുന്നാട് ടൗണിലെ തൊഴിലാളികളായ ബിനു, ശശി എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി പൊലീസും രണ്ട് ഫയർ ഫോഴ്‌സ് യൂണിറ്റും സംഭവ സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.