അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം
തൃക്കാക്കര ഭാരത് മാതാ കോളേജിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം. സൈബർ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപെടുത്തിയാണ് അന്വേഷണം നടത്തുക. തൃക്കാക്കര ഇൻപെക്ടർക്ക് ചുമതല നൽകും. കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത. തൃക്കാക്കര ACPക്ക് മേൽനോട്ട ചുമതല നൽകും.
സംഭവത്തിൽ പ്രതി ശ്രീഹരിയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയക്കും. കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാർത്ഥിയാണ് എസ് ശ്രീഹരി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയവും പൊലീസിനുണ്ട്. ശ്രീഹരി നഗ്ന ചിത്രങ്ങൾ വിറ്റത് പണം വാങ്ങിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ടെലിഗ്രാം ഗ്രൂപ്പുകൾ വഴി ചിത്രങ്ങൾ വിറ്റതിന്റെ ചാറ്റ് രേഖകൾ പോലീസിന് ലഭിച്ചു. പെൺകുട്ടികളുടെ ഹോസ്റ്റലിലെ ദൃശ്യങ്ങളും ശ്രീഹരി പകർത്തിയിരുന്നുവെന്നാണ് സൂചന.
ശ്രീഹരിയെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.
