മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്കായുള്ള കമ്മീഷൻ പുനഃസംഘടിപ്പിച്ചു; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍
സംസ്ഥാനത്ത് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുളള കമ്മീഷൻ പുനഃസംഘടിപ്പിച്ചു.ഹൈക്കോടതി റിട്ട. ജഡ്ജ് സി.എൻ. രാമചന്ദ്രൻ നായരാണ് ചെയർമാൻ. സെബാസ്റ്റ്യൻ ചൂണ്ടൽ, ജി.രതികുമാർ എന്നിവർ അംഗങ്ങളാകും.മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആരോഗ്യ വകുപ്പിൽ ഡോക്ടർമാരുടെ 202 തസ്തികകൾ സൃഷ്ടിക്കാനും കാസർകോട്,വയനാട് മെഡിക്കൽ കോളേജുകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
