ഇഡിയുടെ നീക്കത്തിൽ ലഘുലേഖയിറക്കി ജനങ്ങളോട് വിശദീകരിക്കാൻ സി.പി.എം
സി.എം.ആർ.എൽ. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നീക്കത്തിൽ ലഘുലേഖയിറക്കി ജനങ്ങളോട് വിശദീകരിക്കാൻ സി.പി.എം. ഇ.ഡി. സി.പി.എമ്മിനെതിരേ വേട്ടയ്ക്കിറങ്ങിയിരിക്കുകയാണ്. പിണറായി വിജയനും സി.പി.എമ്മിനുമെതിരേ ഇത്തരത്തിൽ ഒട്ടേറെ കള്ളക്കഥകൾ നേരെത്തെയും വന്നിട്ടുണ്ടെന്നും ലഘുലേഖയിൽ പറയുന്നു.താഴേത്തട്ടിൽ ലഘുലേഖകൾ വിതരണം ചെയ്യാനാണ് തീരുമാനം. ‘ഇ.ഡിയുടെ നീക്കം രാഷ്ട്രീയപ്രേരിതമാണ്. സി.എം.ആർ.എൽ. കേസിൽ ഒന്നും കിട്ടാതായപ്പോഴാണ് പി.എ. മുഹമ്മദ് റിയാസിലേക്ക് നീങ്ങിയത്. സി.എം.ആർ.എൽ. കേസിൽ പിണറായി വഴിവിട്ടൊന്നും ചെയ്തിട്ടില്ല.’- തുടങ്ങിയ കാര്യങ്ങളാണ് ലഘുലേഖയിലുള്ളത്.
