തൊണ്ടിമുതൽ കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന മുൻ മന്ത്രി ആന്‍റണി രാജുവിന്‍റെ അപ്പീലിനെ ഹൈക്കോടതയിൽ എതിർത്ത് സർക്കാർ
തൊണ്ടിമുതൽ കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന മുൻ മന്ത്രി ആന്‍റണി രാജുവിന്‍റെ അപ്പീലിനെ ഹൈക്കോടതയിൽ എതിർത്ത് സർക്കാർ. തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നത് വിചാരണ കോടതി തെളിവ് സഹിതം കണ്ടെത്തിയതാണെന്നും ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കരുതെന്നും കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത ഒഴിവാക്കാനാണ് ആന്‍റണി രാജു ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നത് ആന്‍റണി രാജുവിന്‍റെ രാഷ്ട്രീയ ആവശ്യം മാത്രമാണ്. അസാധാരണ സാഹചര്യത്തിൽ മാത്രമാണ് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കി.
