മിന്നല്‍ പ്രളയങ്ങള്‍ പ്രവചിക്കുന്നതിന് കാലാവസ്ഥ കേന്ദ്രത്തിന് പരിമിതികളുണ്ട്’: മന്ത്രി എ പി അനില്‍കുമാര്‍
പത്തനംതിട്ടയിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പൂര്‍ണമായി തയ്യാറെന്നും ക്ലീനിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ തന്നെ തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍. എന്‍ഡിആര്‍എഫ് സംഘങ്ങളും കൂടുതല്‍ പൊലീസ് സംഘവും ഇവിടെ എത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ നടക്കുകയാണെന്നും റവന്യൂ മന്ത്രി കൂട്ടിച്ചേര്‍ത്തു. സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകളും ആറന്മുള, റാന്നി മേഖലകളിലേക്ക് എത്തിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
മിന്നല്‍ പ്രളയങ്ങള്‍ പ്രവചിക്കുന്നതില്‍ കാലാവസ്ഥ വകുപ്പിന് പരിമിതികളുണ്ടെന്ന് മന്ത്രി എ പി അനില്‍ കുമാര്‍ വിശദീകരിച്ചു. ഏത് അലേര്‍ട്ട് വന്നാലും മുന്നൊരുക്കങ്ങള്‍ ഒക്കെ നടത്തിയിട്ടുണ്ട്. അലേര്‍ട്ട് ഗ്രീന്‍ ആണെങ്കില്‍ പോലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്തിനേയും നേരിടാന്‍ സജ്ജരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
