കുറ്റകൃത്യങ്ങൾ തടയുന്നതിലാണ് പൊലീസിന്റെ മിടുക്ക്; ലൈംഗികാതിക്രമങ്ങളിൽ ഡൽഹി പൊലീസിന് സുപ്രീം കോടതിയുടെ വിമർശനം

  1. Home
  2. Latest

കുറ്റകൃത്യങ്ങൾ തടയുന്നതിലാണ് പൊലീസിന്റെ മിടുക്ക്; ലൈംഗികാതിക്രമങ്ങളിൽ ഡൽഹി പൊലീസിന് സുപ്രീം കോടതിയുടെ വിമർശനം

   supreme court


 

രാജ്യതലസ്ഥാനത്തെ നടുക്കിയ തുടർച്ചയായ ലൈംഗികാതിക്രമങ്ങളിൽ ഡൽഹി പൊലീസിന് സുപ്രീം കോടതിയുടെ രൂക്ഷമായ വിമർശനം. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്താൻ മടിക്കാത്ത സാമൂഹ്യവിരുദ്ധരുടെ മനസ്സിൽ നിയമത്തെയും പൊലീസിനെയും കുറിച്ച് ഭയം സൃഷ്ടിക്കാൻ കഴിയണമെന്ന് ഡൽഹി പൊലീസിനോട് കോടതി പറഞ്ഞു. ഇനി എന്തെങ്കിലും അതിക്രമം നടത്തിയാൽ തങ്ങൾ തീർന്നുപോകും ("അബ് കുച്ച് കിയാ തോ മർ ജായേംഗേ") എന്ന ഭയം ക്രിമിനലുകളുടെ ഉള്ളിൽ ജനിപ്പിക്കാൻ പൊലീസിന് സാധിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ട ഞെട്ടിക്കുന്ന ബലാത്സംഗക്കേസുകളിൽ സ്വമേധയാ എടുത്ത നടപടികളിലാണ് സുപ്രീം കോടതി ബെഞ്ചിന്റെ കർശന നിരീക്ഷണങ്ങൾ. ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവവും, തെക്കൻ ഡൽഹിയിലെ പ്രമുഖ പെൺകുട്ടികളുടെ കോളേജിന് കേവലം രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള പാർക്കിൽ യുവതി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവവും പരാമർശിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിമർശനം.