പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. മന്ത്രിസഭാ ശുപാര്‍ശ പിഎസ് സി അംഗീകരിച്ചു
പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. മന്ത്രിസഭാ ശുപാര്‍ശ പിഎസ് സി അംഗീകരിച്ചു. മെയ് 25 നും ഓഗസ്റ്റ് 31 നും ഇടയില്‍ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നവംബര്‍ 30 വരെ നീട്ടിയത്.30,845 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസമേകുന്നതാണ് പിഎസ് സിയുടെ തീരുമാനം. 289 റാങ്ക് പട്ടികകളുടെ കാലാവധിയാണ് പുതിയ ഉത്തരവ് പ്രകാരം നീട്ടുന്നത്. തെരഞ്ഞെടുപ്പ് അടക്കം പലവിധ കാരണങ്ങളാല്‍ നിയമനം വൈകുന്നതിനെത്തുടര്‍ന്ന്, റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യം ശക്തമായിരുന്നുവിഡി സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ തീരുമാനിച്ചിരുന്നു. മന്ത്രിസഭാ തീരുമാനം ശുപാര്‍ശയായി പിഎസ് സിക്ക് നല്‍കുകയും ചെയ്തിരുന്നു. ഇതിനാണ് ഇന്നത്തെ പി എസ് സി യോഗം അംഗീകാരം നല്‍കിയത്.
