നിയമസഭയെ അക്രമാസക്തമാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നു; വിമർശനവുമായി ഗോവിന്ദൻ

  1. Home
  2. Latest

നിയമസഭയെ അക്രമാസക്തമാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നു; വിമർശനവുമായി ഗോവിന്ദൻ

MV Govindan


നിയമസഭയിലെ പ്രതിഷേധത്തിന്‍റെ പേരിൽ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. നിയമസഭയെ അക്രമാസക്തമാക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സതീശന്റെ ശരീരഭാഷ പോലും തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു രൂപപ്പെടുത്തുന്നതാണെന്നും ഗോവിന്ദൻ പരിഹസിച്ചു. കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയെക്കുറിച്ച് ഒരക്ഷരം പറയാൻ കഴിയാത്തതിനാലാണ് പ്രതിപക്ഷം സഭയിൽ അനാവശ്യ ബഹളം വെക്കുന്നത്. യു ഡി എഫിന്റെ ബി ജെ പി അനുകൂല നിലപാടിന്റെ ഭാഗമാണിതെന്നും ഗോവിന്ദൻ പറഞ്ഞു. എൽ ഡി എഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മട്ടന്നൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സി പി എം സെക്രട്ടറി ഇക്കാര്യങ്ങൾ പറഞ്ഞത്.