ലൈംഗിക കുറ്റവാളികള്‍ക്ക് മാപ്പില്ല; കടുത്ത ശിക്ഷ ഉറപ്പാക്കണം; പൊലീസിന് നിര്‍ദേശവുമായി വിജയ്
ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഉടനടി കേസെടുക്കാനും, വേഗത്തില്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും തമിഴ്നാട് മുഖ്യമന്ത്രി വിജയ് പൊലീസിന് നിര്‍ദ്ദേശം നല്‍കി.കോയമ്പത്തൂരില്‍ പത്ത് വയസ്സുകാരി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസ്ഥാനത്തെ ക്രമസമാധാന നില അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.വിചാരണ നടപടികള്‍ വേഗത്തിലാക്കാനും, മുന്‍കരുതല്‍ നടപടികള്‍ ഉറപ്പാക്കാനും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ അവബോധം വളര്‍ത്താനും മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. ഹീനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ കര്‍ശനമായി നേരിടണമെന്നും മറ്റുള്ളവര്‍ക്കു പാഠമാകുംവിധം കഠിന ശിക്ഷ പ്രതികള്‍ക്ക് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
