പ്രതിപക്ഷത്തിന്റെ രോഗത്തിനുള്ള മരുന്നില്ല, മറ്റെല്ലാം സ്‌റ്റോക്ക് ഉണ്ടെന്ന് മന്ത്രി മുരളിധരന്‍

  1. Home
  2. Latest

പ്രതിപക്ഷത്തിന്റെ രോഗത്തിനുള്ള മരുന്നില്ല, മറ്റെല്ലാം സ്‌റ്റോക്ക് ഉണ്ടെന്ന് മന്ത്രി മുരളിധരന്‍

s


 

സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങളില്ലെന്ന് മന്ത്രി കെ മുരളീധരന്‍. അധികാരം നഷ്ടപ്പെട്ട രോഗത്തിന് മാത്രമാണ് മരുന്നില്ലാത്തെന്നും പ്രതിപക്ഷം കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കുകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ആരോഗ്യമേഖലയിലെ പ്രതിസന്ധിയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി കെവി സുമേഷ് എംഎല്‍എ ആണ് മരുന്ന് ക്ഷാമം ഉള്‍പ്പെടെ ആരോഗ്യമേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. സംസ്ഥാനത്തെ ആരോഗ്യമേഖല വെന്റിലേറ്ററില്‍ ആണെന്ന് കെ വി സുമേഷ് പറഞ്ഞു. പിന്നാലെ സഭയില്‍ ബഹളമായി.

കഴിഞ്ഞ മാര്‍ച്ചില്‍ പെരുമാറ്റ ചട്ടത്തിന്റെ പേര് പറഞ്ഞ് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കാത്താണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ഇടത് സര്‍ക്കാരിന്റെ കാലത്തെ മരുന്ന് കമ്പനികള്‍ക്ക് വലിയ കുടിശ്ശിക വരുത്തിയെന്ന് പറഞ്ഞ മന്ത്രി 24 ഇനം മരുന്നുകള്‍ക്ക് ചെറിയ പ്രതിസന്ധിയുണ്ട് എന്നും മരുന്ന് ക്ഷാമം അടിയന്തരമായി പരിഹരിക്കാന്‍ നടപടി എടുത്തു എന്നും സഭയില്‍ മറുപടി നല്‍കി.