തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ; എ. പ്രസാദ് ഡെപ്യൂട്ടി മേയർ

  1. Home
  2. Latest

തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ; എ. പ്രസാദ് ഡെപ്യൂട്ടി മേയർ

dr niji


തൃശൂർ കോർപ്പറേഷൻ മേയറായി ഡോ. നിജി ജസ്റ്റിനെ തെരഞ്ഞെടുത്തു. എ. പ്രസാദാണ് പുതിയ ഡെപ്യൂട്ടി മേയർ. കോൺഗ്രസ് പാർട്ടിയുടെയും കൗൺസിലർമാരുടെയും കൂട്ടായ അഭിപ്രായം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ടേം വ്യവസ്ഥ സംബന്ധിച്ച കാര്യങ്ങൾ പിന്നീട് വ്യക്തമാക്കുമെന്നും നിലവിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്ററി പാർട്ടി എടുത്ത തീരുമാനപ്രകാരം മാനദണ്ഡങ്ങൾ പാലിച്ചാണ് നിജി ജസ്റ്റിനെ തിരഞ്ഞെടുത്തത്. ആരെയും ഒഴിവാക്കിയിട്ടില്ലെന്നും 19 വനിതാ കൗൺസിലർമാരും സ്ഥാനത്തിന് അർഹരാണെന്നും എന്നാൽ എല്ലാ സാഹചര്യങ്ങളും പരിഗണിച്ചാണ് ഒരു പേരിലേക്ക് എത്തിയതെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി.