ടിപ്പർ ലോറി ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് സംസ്ഥാനത്ത് സമയനിയന്ത്രണം
ടിപ്പർ ലോറി ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്കു സംസ്ഥാനത്ത് ഇന്നു മുതൽ സമയനിയന്ത്രണം ഏർപ്പെടുത്തി. സ്കൂൾ, ഓഫിസ് സമയം അടിസ്ഥാനമാക്കി രാവിലെയും വൈകിട്ടുമാണു നിയന്ത്രണം. നിയന്ത്രണമുള്ള സമയങ്ങളിൽ ഇത്തരം വാഹനങ്ങൾ നിശ്ചിത കേന്ദ്രങ്ങളിൽ നിർത്തിയിടണം. നിയന്ത്രണം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ മോട്ടർവാഹന വകുപ്പും പൊലീസും സംയുക്ത പരിശോധന നടത്തും.
ജില്ലകളും നിയന്ത്രണ സമയവും
∙ തിരുവനന്തപുരം: രാവിലെ 8.00–10.00, വൈകിട്ട് 3.00–4.30
∙ കൊല്ലം: രാവിലെ 8.30–10.00, വൈകിട്ട്: 3.30–4.30
∙ പത്തനംതിട്ട: രാവിലെ 8.30–10.00, വൈകിട്ട് 3.00–4.30
∙ ആലപ്പുഴ: രാവിലെ 8.30–10.00, വൈകിട്ട് 3.30–5.00
∙ കോട്ടയം: രാവിലെ 8.30–9.30, വൈകിട്ട് 3.30–4.30
∙ ഇടുക്കി, എറണാകുളം: രാവിലെ 8.30–10.00, വൈകിട്ട് 4.00–5.00
∙ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്: രാവിലെ 8.30–10.00, വൈകിട്ട് 3.30–5.00
∙ കണ്ണൂർ: രാവിലെ 8.00–10.00, വൈകിട്ട് 4.00–6.00
∙ കാസർകോട്: രാവിലെ 9.00–10.00, വൈകിട്ട് 4.00–5.00
