തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി; രാജ്യസഭാ എംപി കോയൽ മല്ലിക്ക് ബിജെപിയിലേക്ക്

  1. Home
  2. Latest

തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി; രാജ്യസഭാ എംപി കോയൽ മല്ലിക്ക് ബിജെപിയിലേക്ക്

image


തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി. രാജ്യസഭാ എംപി കോയൽ മല്ലിക്ക് രാജിവച്ചു. രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് രാജിക്കത്ത് കൈമാറി. ഉടൻ ബിജെപിയിൽ ചേരുമെന്നാണ് വിവരം.നേരത്തെ രാജി വെക്കുന്നുവെന്ന കോയല്‍ മല്ലിക് രാജി പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ വിദേശത്തായതിനാല്‍ രാജി കത്ത് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് രാജിക്കത്ത് കൈമാറിയത്.നേരത്തെ രാജിവച്ച മൂന്ന് രാജ്യസഭാ എംപിമാരും ബിജെപിയിൽ ചേർന്നിരുന്നു. കോയല്‍ മല്ലിക് ഡല്‍ഹിയിലെത്തി കേന്ദ്ര വനം മന്ത്രിയുമായി ഭൂപേന്ദ്ര യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പോകാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പോകാമെന്നാണ് മമത ബാനര്‍ജി പ്രതികരിച്ചത്.