തോൽവിക്കും ആഭ്യന്തര ഭിന്നതകൾക്കും പിന്നാലെ പശ്ചിമ ബംഗാളിലെ മുഴുവൻ കമ്മിറ്റികളും പിരിച്ചു വിട്ട് തൃണമൂൽ
നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കും പാർട്ടിക്കുള്ളിലെ ഭിന്നതകൾക്കും പിന്നാലെ പശ്ചിമ ബംഗാളിൽ സമ്പൂർണ്ണ അഴിച്ചുപണിയുമായി തൃണമൂൽ കോൺഗ്രസ്. ടി എം സി യുടെ മുഴുവൻ കമ്മിറ്റികളും പിരിച്ചു വിട്ടു. പോഷക സംഘടനകളും പിരിച്ചുവിട്ടിട്ടുണ്ട്.പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ പിന്തുണച്ച് 58 ടിഎംസി എംഎൽഎമാർ നിയമസഭാ സ്പീക്കറെ സമീപിച്ചതിന് പിന്നാലെയാണ് പശ്ചിമ ബംഗാളിലെ എല്ലാ സംഘടനാ കമ്മിറ്റികളും പിരിച്ചുവിടുന്നതായി പാർട്ടി അറിയിച്ചത്.പാർട്ടിക്ക് ആകെ 80 എംഎൽഎമാരാണ് ഉള്ളത്. എന്നാൽ മമതയുടെ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത് 8 എംഎൽമാർ മാത്രമായിരുന്നു. ഭൂരിപക്ഷം എംപിമാരും യോഗത്തിൽ നിന്നും വിട്ടുനിന്നിരുന്നു. ലോക്സഭയിലും രാജ്യസഭയിലുമായി ടിഎംസിക്ക് 42 എംപിമാരുണ്ട്. എന്നാൽ പ്രതിഷേധത്തിൽ പങ്കെടുത്തത് 6 എംപിമാർ മാത്രമാണ്
