ഇറാൻ നിർദ്ദേശിച്ച സമാധാന നിർദ്ദേശം തള്ളി ട്രംപ്

  1. Home
  2. Latest

ഇറാൻ നിർദ്ദേശിച്ച സമാധാന നിർദ്ദേശം തള്ളി ട്രംപ്

trump


 

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാൻ നിർദ്ദേശിച്ച ഏഴ് ദിന സമാധാന നിർദ്ദേശം തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ മുന്നോട്ടുവച്ച മൂന്ന് വ്യവസ്ഥകളും അസ്വീകാര്യമാണെന്നും ഇറാനിലേക്ക് പണം ഒഴുകാത്തതിനാലാണ് കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. നിർദ്ദേശങ്ങളോടുള്ള അമേരിക്കയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഏതൊരു നീക്കവും ഈ വ്യവസ്ഥകൾ പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അരഗ്ചി വ്യക്തമാക്കി. ഇറാനെ ഉപരോധങ്ങളിലൂടെ നിലംപരിശാക്കാമെന്ന് കരുതിയവർക്ക് തെറ്റ് പറ്റിയതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞു. രാജ്യത്തിനെതിരെയും യെമനിലും ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹം അപലപിക്കണമെന്ന് ഐക്യരാഷ്ട്ര പൊതുസഭയിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് ആവശ്യപ്പെട്ടു.