ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാനെതിരെ കനത്ത ആക്രമണം നടത്തുമെന്ന് ട്രംപ്
ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാനെതിരെ കനത്ത ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞ സമയപരിധി ഇന്ന് അവസാനിക്കും.സമാന 'അന്ത്യശാസനം' നേരത്തെയും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പിന്നീട് നീട്ടിയിരുന്നു. എന്നാൽ ഇനി അതുണ്ടാകില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ഇത്തവണ ഇറാൻ കരാറിൽ ആക്രമണം ഉറപ്പാണെന്ന് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.വാഷിംഗ്ടൺ ഡിസിയിലെ പ്രാദേശിക സമയം ഇന്ന് രാത്രി 8 മണിയ്ക്ക്, അതായത് യുഎഇ സമയം നാളെ പുലർച്ചെ 4 മണിയ്ക്ക് ഇറാനെ ആക്രമിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്.
