യുഡിഎഫ് സർക്കാർ സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുതെന്ന് മുൻമന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുതെന്ന് മുൻമന്ത്രി വീണാ ജോർജ്. ഒരു കുടുംബത്തിന് 25 ലക്ഷം രൂപ സൗജന്യ ചികിത്സ നൽകുന്ന പദ്ധതി യു ഡി എഫിന്റെ ഇലക്ഷൻ ഗ്യാരന്റി ആയിരുന്നു. പക്ഷെ ഇതിനായി ബജറ്റിൽ ആകെ നീക്കി വച്ചിരിക്കുന്നത് 10 കോടി രൂപയാണെന്ന് വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. എൽ ഡി എഫ് സർക്കാർ കഴിഞ്ഞ അഞ്ച് വർഷം 8700 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നൽകിയതെന്നും വീണാ ജോർജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
