യുഡിഎഫ് ഭരണം പിടിക്കുമൈന്നും 80 മുതല്‍ 90 സീറ്റ് വരെ നേടുമെന്നും കെ കെ രമ
ആര്‍എംപി യുഡിഎഫിന്റെ ഭാഗമല്ലെന്നും ഭരണം ലഭിച്ചാല്‍ മന്ത്രിസഭയിലേയ്ക്കുണ്ടോയെന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും കെ കെ രമ. പാര്‍ട്ടിയുടെ നിലപാടുകളില്‍ മറുപടി പറയേണ്ടത് സംസ്ഥാന സെക്രട്ടറിയാണ്. അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്നും അവര്‍ പ്രതികരിച്ചു. അതേസമയം ഇത്തവണ യുഡിഎഫ് ഭരണം പിടിക്കുമൈന്നും 80 മുതല്‍ 90 സീറ്റ് വരെ നേടുമെന്നും കെ കെ രമ പറഞ്ഞു.കെ കെ രമയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമുണ്ടെന്ന വാര്‍ത്തകള്‍ വരുന്നത് കണ്ടു. എന്നാല്‍ അത്തരത്തില്‍ യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ചയോ ആലോചനയോ ഒന്നും നടന്നിട്ടില്ലെന്നും കെ കെ രമ പറഞ്ഞു. സ്പീക്കര്‍ ആകുമെന്നൊക്കെ കേള്‍ക്കുന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. ഫലം വരട്ടെ. അല്ലാതെ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നും കെ കെ രമ പറഞ്ഞു.
