ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ: വിധി പുനഃപരിശോധിക്കാനാവില്ലെന്ന് സുപ്രീം കോടതി
ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയ മുൻ വിധി പുനഃപരിശോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. പുനഃപരിശോധനാ ഹർജിയിൽ പറഞ്ഞിരിക്കുന്ന കാരണങ്ങളോ ഹാജരാക്കിയ രേഖകളോ ജനുവരി 5ലെ വിധി മാറ്റാൻ തക്കവണ്ണമുള്ളതല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച മുൻപത്തെ വിധി മാറ്റമില്ലാതെ തുടരും.2020 സെപ്റ്റംബറിലാണ് ഡൽഹി കലാപക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്. വിചാരണ വൈകുന്നതും ദീർഘകാലമായി ജയിലിൽ കഴിയുന്നതും ചൂണ്ടിക്കാട്ടിയാണ് ഖാലിദ് ജാമ്യത്തിനായി ഹർജി നൽകിയത്. എന്നാൽ യുഎപിഎ ഉൾപ്പെടെയുള്ള കടുത്ത നിയമങ്ങൾ ചുമത്തപ്പെട്ട കേസിൽ ജാമ്യം ലഭിക്കാനുള്ള ഖാലിദിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു.
