എഫ്‍സിആര്‍എ ഭേദഗതി ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെച്ചല്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

  1. Home
  2. Latest

എഫ്‍സിആര്‍എ ഭേദഗതി ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെച്ചല്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

kiran-rijiju


എഫ്‍സിആര്‍എ ഭേദഗതി ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെച്ചല്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. യുഡിഎഫും സിപിഎമ്മും നുണ പ്രചാരണം നിര്‍ത്തണമെന്നും കിരണ്‍ റിജിജു പറഞ്ഞു. ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ടിഎംസി അതിക്രമം വ്യാപകമെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയശേഷം പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. വിദേശ ഫണ്ടുകൾ മറ്റൊന്നിനും ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് നിയമം. ക്രിസ്ത്യൻ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ആണ് നിയമം എന്നത് ശുദ്ധ അസംബന്ധമാണ്. നിയമവിരുദ്ധ ഫണ്ടിംഗ് തടയുക മാത്രമാണ് ലക്ഷ്യമെന്നും നിയമവിരുദ്ധ നടപടികൾ തടയേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും കിരണ്‍ റിജിജു പറഞ്ഞു. ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് ഫണ്ടുകൾ ഉപയോഗിച്ചുവെന്ന പരാതികൾ ഉയർന്നിട്ടുണ്ട്.ഇതുകൊണ്ട് മാത്രമാണ് ചില നടപടികൾ എടുക്കുന്നതെന്നും ഒരു മത വിഭാഗത്തിനും എതിരല്ലെന്നും കിരണ്‍ റിജിജു പറഞ്ഞു.