റഷ്യക്കെതിരെ യുഎസ് ജനപ്രതിനിധി സഭ ഉപരോധ ബിൽ പാസാക്കി; അന്തിമ തീരുമാനം ട്രംപിൻ്റേത്

  1. Home
  2. Latest

റഷ്യക്കെതിരെ യുഎസ് ജനപ്രതിനിധി സഭ ഉപരോധ ബിൽ പാസാക്കി; അന്തിമ തീരുമാനം ട്രംപിൻ്റേത്

trump


 

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ നൂറു ശതമാനം തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന ബിൽ പാസായി. അമേരിക്കൻ ജനപ്രതിനിധി സഭയാണ് 159ന് എതിരെ 262 വോട്ടിന് ബിൽ പാസാക്കിയത്. ട്രംപ് ഒപ്പിടുന്നതോടെ നിയമമാകും. ഇത് റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൂറു ശതമാനം വരെ തീരുവ ഭീഷണി ഉയർത്തുന്നുണ്ട്. അതേസമയം, തീരുവ ഉടൻ ഉണ്ടാകില്ലെന്നും അന്തിമ തീരുമാനം പ്രസിഡന്റ് ട്രംപിന്റേത് ആണെന്നുമാണ് ലഭ്യമാകുന്ന വിവരങ്ങൾ. നികുതി ചുമത്തണോ എന്നതിൽ ട്രംപിന്‍റെ തീരുമാനം നിർണായകമാകും. റഷ്യൻ ഉദ്യോഗസ്ഥർ, ബാങ്കുകൾ, എണ്ണക്കപ്പലുകൾക്കെതിരെയും ഉപരോധം ശക്തമാക്കും.