പശ്ചിമേഷ്യയില്‍ സമാധാനത്തിനായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളെ കണ്ടതായി ട്രംപ്

  1. Home
  2. Latest

പശ്ചിമേഷ്യയില്‍ സമാധാനത്തിനായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളെ കണ്ടതായി ട്രംപ്

trump


 

പശ്ചിമേഷ്യയില്‍ സമാധാനത്തിനായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളെ കണ്ടതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കില്‍ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളെ കാണുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അര്ഗചി വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ട്രംപിന്റെ പ്രതികരണം

ഇറാനുമായി മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുകയാണെന്നും എന്നാല്‍ ആണവ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ കരാറില്‍ ഏര്‍പ്പെടില്ലെന്നും അമേരിക്ക വ്യക്തമാക്കി. അതിനിടെ, ന്യൂയോര്‍ക്കിലുള്ള ഖത്തര്‍ മധ്യസ്ഥര്‍ വഴി ഇറാന്‍ അമേരിക്കയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം നാളെ പ്രതീക്ഷിക്കാമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.അതേസമയം, തെക്കന്‍ ഇറാനിലെ കടലില്‍ നിന്നും ഇറാന്‍ സൈന്യം ശത്രുവിനെ അറബിക്കടലിലേക്ക് തുരത്തിയെന്നും അവിടെ നിന്നും അവരെ ഉടന്‍ തന്നെ പുറത്താക്കുമെന്നും ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി പറഞ്ഞു. ശത്രുസൈന്യം ഇറാനിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ സായുധ സേന സജ്ജരാണെന്നും ഇറാന്‍ വ്യക്തമാക്കി. വാക്ക് പാലിക്കുന്നതു വരെ അമേരിക്കയുമായി ചര്‍ച്ചകള്‍ ആരംഭിക്കില്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ, വിദേശനയ സമിതി അംഗമായ ഇബ്രാഹിം റെസായിയും പറഞ്ഞു.