ഇറാനുമായി നേരിട്ട് ചർച്ച നടത്താൻ താൻ എപ്പോഴും തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

  1. Home
  2. Latest

ഇറാനുമായി നേരിട്ട് ചർച്ച നടത്താൻ താൻ എപ്പോഴും തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

trump


 

ഇറാനുമായി നേരിട്ട് ചർച്ച നടത്താൻ താൻ എപ്പോഴും തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുമായി ഇനി ചർച്ച നടത്തുന്നതിൽ അർത്ഥമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. ചർച്ചകൾക്കു പിന്നാലെ അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കുന്നതാണ് മുൻ അനുഭവമെന്നും ഇറാന്റെ പതനമാണ് അമേരിക്ക ലക്ഷ്യം വയ്ക്കുന്നതും പെസഷ്‌കിയാൻ കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിലെ വ്യോമതാവളത്തിൽ നിന്ന് അമേരിക്കൻ ബി-വൺ ബോംബറുകൾ മാറ്റാൻ കാരണം ഇറാനുമായി ബന്ധപ്പെട്ട ഭീഷണിയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തി. മുൻകരുതലിന്റെ ഭാഗമായാണ് ബോംബറുകൾ മാറ്റിയതെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും പ്രതികരിച്ചു.

ഹൂതികൾക്കെതിരെയുള്ള പോരാട്ടത്തിൽ സൗദി അറേബ്യയ്‌ക്കൊപ്പം അണിചേരാൻ തീരുമാനിച്ചതായി മെക്ക ഉടമ്പടിയിലെ രാജ്യങ്ങൾ തീരുമാനിച്ചു. പാക്കിസ്ഥാനും തുർക്കിയും സൗദിയിൽ ഹൂതികളെ നേരിടാൻ സൈന്യത്തെ വിന്യസിക്കും. മോഖ നഗരം ഹൂതികളിൽ നിന്നും തിരിച്ചുപിടിച്ചതായി യെമൻ സൈന്യം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സന പിടിക്കാനുള്ള ശ്രമം സർക്കാർ സേന തുടരുന്നു. റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളവും റാബിഗിലെ അരാംകോ റിഫൈനറിയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതികൾ. യെമനിലെ പോരാട്ടം വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭാ മേധാവി അന്റോണിയോ ഗുട്ടെറസ്.