വി.ഡി. സതീശന്‍ സര്‍ക്കാര്‍ തീവ്ര മതസംഘടനകള്‍ക്ക് വഴങ്ങി പ്രവര്‍ത്തിക്കുന്നു: കെ. സുരേന്ദ്രന്‍

  1. Home
  2. Latest

വി.ഡി. സതീശന്‍ സര്‍ക്കാര്‍ തീവ്ര മതസംഘടനകള്‍ക്ക് വഴങ്ങി പ്രവര്‍ത്തിക്കുന്നു: കെ. സുരേന്ദ്രന്‍

K SURENDRAN


 

വി.ഡി. സതീശൻ സർക്കാർ തീവ്രമത സംഘടനകൾക്ക് വഴങ്ങി പ്രവർത്തിക്കുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍. ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് കോൺഗ്രസ്സ് വഴങ്ങുന്നു. ഭരണകാര്യങ്ങളിലും ആശയപരമായും ഈ നിലപാട് ആണ് സ്വീകരിക്കുന്നത്.

പിഎം ശ്രീ ഉൾപ്പെടെ വിഷയങ്ങളിൽ സർക്കാർ പിന്നോട്ടു പോകുന്നു. ലീഗ്, ജമാ അത്തെ ഇസ്ലാമി സംഘടനകളുടെ ഭീഷണിയും സമ്മർദവുമാണ് ഇതിനു കാരണം. ആദ്യഘട്ടത്തിൽ വി.ഡി. സതീശൻ അനുകൂല നിലപാട് എടുത്തിരുന്നു. വന്ദേമാതരത്തിലും ഇതേ നിലപാട് തുടരുന്നു. ഡി.കെ. ശിവകുമാർ ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർ ആലപിച്ചിട്ടും വി.ഡി. സതീശൻ തയ്യാറാകുന്നില്ല.

കേരളത്തിൽ മാത്രം എന്തുകൊണ്ട് വ്യത്യാസം ഉണ്ടാകുന്നു. ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർOങ്ങൾക്ക് കോൺഗ്രസ് വഴങ്ങുന്നു. ഭരണകാര്യങ്ങളിലും ആശയപരമായും ഈ നിലപാടാണ് സ്വീകരിക്കുന്നത്. കരിമണൽ ഖനന കേസിൽ ബിജെപി ബന്ധം ആരോപിച്ച വി.ഡി. സതീശൻ ഇഡി കേസ് സജീവമായി തുടരുമ്പോൾ ഒന്നും മിണ്ടുന്നില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.