ബംഗളൂരു - എറണാകുളം പതിനാറ് കോച്ചുകളുള്ള വന്ദേഭാരത് സര്‍വീസ് മറ്റന്നാള്‍ മുതല്‍

  1. Home
  2. Latest

ബംഗളൂരു - എറണാകുളം പതിനാറ് കോച്ചുകളുള്ള വന്ദേഭാരത് സര്‍വീസ് മറ്റന്നാള്‍ മുതല്‍

Vande bharat


 

ബംഗളൂരു - എറണാകുളം പതിനാറ് കോച്ചുകളുള്ള വന്ദേഭാരത് സര്‍വീസ് മറ്റന്നാള്‍ മുതല്‍ സര്‍വീസ് നടത്തും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ഇതോടെ ഓണക്കാലത്ത് മലയാളികള്‍ക്ക് നാട്ടിലെത്താന്‍ സഹായകരമാകും. നിലവില്‍ വെറും 8 കോച്ചുകളുമായി സര്‍വീസ് നടത്തുന്ന ട്രെയിന്‍ പിന്‍വലിച്ചാണ് റെയില്‍വേ യാത്രക്കാര്‍ക്കായി പുതിയ വലിയ ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്.

രാവിലെ 5.50ന് ബംഗളൂരുവില്‍ നിന്ന് യാത്ര തുടങ്ങുന്ന വന്ദേഭാരത് 1.50ന് എറണാകുളം സൗത്തില്‍ എത്തും. എറണാകുളത്ത് നിന്ന് ഉച്ചക്ക് 2.20ന് എടുക്കുന്ന ട്രെയിന്‍ രാത്രി 11ന് ബംഗളൂരിലെത്തും.