മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍ക്ക് രണ്ടു ലക്ഷം രൂപ അധിക സഹായം- വിഡി സതീശന്‍
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അധിക ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട് പിഎംഎവൈ പദ്ധതി നഗരം 2 നടപ്പാക്കുന്നതിന് ധാരണാപത്രം ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2025- 26 വര്‍ഷത്തെ ബോണസ് നല്‍കുന്നതിനെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തുനിന്നുള്ള കയറ്റുമതി - ഇറക്കുമതി ചരക്കുനീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കം കുറിക്കും. ഇതുവരെ വിഴിഞ്ഞത്ത് ട്രാന്‍സ്ഷിപ്പ്‌മെന്റ് മാത്രമാണ് നടന്നിരുന്നത്. അതില്‍ 60% കണ്ടെയ്‌നറുകളും മറ്റു രാജ്യങ്ങളുടേതായിരുന്നു. തുറമുഖത്തിന്റെ ഗുണഫലം നാടിന് ലഭ്യമാക്കുന്നതിനുള്ള ആദ്യത്തെ പ്രധാന ചുവടുവയ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്‌സഭാ ഖനനനിയമ ഭേദഗതി നിയമം കേരളത്തെ ഗൗരവതരമായി ബാധിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതും അത് ഫെഡറല്‍ വ്യവസ്ഥിതിക്ക് വിരുദ്ധവുമാണ്. സംസ്ഥാനത്തിന്റെ കൈവശമുള്ള ഭൂമിയുടെ അധികാരവും അവകാശവും കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കമാണ്. സംസ്ഥാനത്തിന്റെ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
