വി.ഡി.സതീശന്റെ ഫ്ലെക്സിൽ പാലഭിഷേകം
കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ പ്രഖ്യാപിച്ചതിനു പിന്നാലെ പറവൂർ വെടിമറയിൽ കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. വി.ഡി.സതീശന്റെ ഫ്ലെക്സിൽ കോൺഗ്രസ് പ്രവർത്തകർ പാലഭിഷേകം നടത്തി. പത്ത് ദിവസം നീണ്ടുനിന്ന നാടകീയമായ ചർച്ചകൾക്കും അനിശ്ചിതത്ത്വങ്ങൾക്കും ഒടുവിലാണ് വി.ഡി.സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. കേരളത്തിന്റെ 24–ാം മുഖ്യമന്ത്രിയും കോൺഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രിയുമാണ് വി.ഡി.സതീശൻ.
