ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾ കൂടുതൽ നിർദേശിക്കുന്നുവെന്ന വി ഡി സതീശന്‍റെ പ്രസ്താവനയ്ക്കെതിരെ ഡോക്ടർമാരുടെ സംഘടന
സ്റ്റന്‍റ് കമ്പനികളുടെ സ്വാധീനത്താൽ ഡോക്ടർമാർ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾ കൂടുതൽ നിർദേശിക്കുന്നുവെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ പ്രസ്താവനയ്ക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ കാർഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യ. വസ്തുതകൾ മനസിലാക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് സംഘടന വിമർശിച്ചു.
കേരള ഹാർട്ട് കെയർ സൊസൈറ്റിയുട രജത ജൂബിലെ ചടങ്ങ് ഉദ്ഘാടനം ചെയ്യവെ കോഴിക്കോട് വച്ചാണ്, സ്റ്റൻഡ് കമ്പനികളുടെ സ്വാധീനത്താൽ ഡോക്ടർമാർ ആൻജിയോപ്ലാസ്റ്റി സർജറികൾ കൂടുതൽ നിർദേശിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത്. കാർഡിയോളജി ഡോക്ടർമാർ വേദിയിലിരിക്കെയായിരുന്നു പരാമർശം. അനാവശ്യ സർജറികൾക്കെതിരെ ക്യാംപെയിൻ ഉള്‍പ്പെടെ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പരാമർശം വസ്തുതകൾ മനസിലാക്കാതെയാണെന്നാണ് ഡോക്ടർമാരുടെ സംഘടനയുടെ വിമർശനം.
