എല്‍ഡിഎഫിന്റെ പ്രചാരണ ഗാനത്തില്‍ ഇത്തവണ വേടന്‍
സംസ്ഥാനത്ത് മൂന്നാം ഭരണം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന എല്‍ഡിഎഫിന്റെ പ്രചാരണഗാനം പുറത്ത്. റാപ്പര്‍ വേടന്‍ ആലപിച്ച ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. 'ഒന്നായ് തുടരാം നവകേരളത്തിലേക്ക്' എന്ന ടാഗ് ലൈനോടെയാണ് ഗാനം. കാത്തിരുന്ന കാലമേ…' എന്ന് തുടങ്ങുന്ന ഗാനത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെന്ന് അവകാശപ്പെടുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വേടനും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 'ഒരുവിരല്‍ മഷി പോരാട്ടമേ…' എന്ന ഹൂക്ക് ലൈനോടെയുള്ള പാട്ടില്‍ 'അറിവുള്ള കരം അധികാര പേനയെടുക്കട്ടെ, ആ മഷികൊണ്ട് പുതുതലമുറ നീതിയെഴുതട്ടേ' തുടങ്ങിയ വരികളുമുണ്ട്.
