വിഴിഞ്ഞത്ത് ഓഗസ്റ്റ് 18 മുതൽ സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ ആരംഭിക്കുന്നു
കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലും രാജ്യത്തിന്റെ സമുദ്ര വ്യാപാര മേഖലയിലും ചരിത്രപരമായ നാഴികക്കല്ലായി മാറിക്കൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഓഗസ്റ്റ് 18 മുതൽ സമ്പൂർണ്ണ എക്സിം (EXIM - കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾക്ക് തുടക്കമാകും. ഇതോടെ കേവലം ഒരു ട്രാൻഷിപ്‌മെന്റ് തുറമുഖം എന്ന നിലയിൽ നിന്ന് മാറി, ആഗോള ചരക്കുകൾ നേരിട്ട് ഇന്ത്യയിലേക്ക് എത്തുന്നതും തിരിച്ചു പോകുന്നതുമായ സമ്പൂർണ്ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. തുറമുഖത്തുനിന്നുള്ള ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഈ ചരിത്ര നേട്ടം യാഥാർത്ഥ്യമാക്കുന്നത്.
