ശബരിമലയോട് ചെയ്തത് ദ്രോഹം; രാജീവ് ചന്ദ്രശേഖര്‍

  1. Home
  2. Latest

ശബരിമലയോട് ചെയ്തത് ദ്രോഹം; രാജീവ് ചന്ദ്രശേഖര്‍

s


ശബരിമല സ്വർണ കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്‍റെ പങ്ക് എസ്ഐടി കണ്ടെത്തിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയോട് സർക്കാർ ചെയ്തത് ദ്രോഹമെന്നും മറ്റേതെങ്കിലും മതത്തിന്‍റെ പള്ളിയായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപിയുടെ രാപ്പകൽ ഉപരോധ സമരത്തിൽ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. ഇന്ന് വൈകിട്ട് വരെയാണ് സമരം. ഇന്നലെ വൈകിട്ട് തുടങ്ങിയ സമരത്തിൽ പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, എം.ടി രമേശ് തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ശബരിമലയിൽ കയറ്റാൻ അപഥസഞ്ചാരികളായ സ്ത്രീകളെ സർക്കാർ കണ്ടെത്തിയെന്ന് മഹിളാ മോർച്ച അധ്യക്ഷ നവ്യ ഹരിദാസ് ഉപരോധ സമരത്തിൽ ആരോപിച്ചു. അതേസമയം, റോഡിൽ കുത്തിയിരുന്നു പ്രതിഷേധ പ്രവർത്തകർക്കിടയിലേക്ക് ഓട്ടോ കയറിവന്നത് സംഘർഷത്തിനിടയാക്കി. ഓട്ടോ ഡ്രൈവറെ പ്രവർത്തകർ വളഞ്ഞു. പിന്നാലെ ഡ്രൈവറെയും ഓട്ടോയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസിക ബുദ്ധിമുട്ടുള്ളതായി പൊലീസ് അറിയിച്ചു.