പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍
പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പിഎം ശ്രീയുടെ ലക്ഷ്യം കാവിവത്കരമാണെന്നതുകൊണ്ടാണ് എല്‍ഡിഎഫ് അതിനെ എതിര്‍ത്തത്. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ യാതൊരു തടസവുമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പിഎം ശ്രീ നടപ്പാക്കണമെന്ന് എന്താണിത്ര വാശി. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും നിലപാട് മാറ്റത്തിന്റെ കാരണം വിശദീകരിക്കണമെന്നും പിണറായി പറഞ്ഞു. പിഎം ശ്രീയില്‍ എല്‍ഡിഎഫിനെ എതിര്‍ത്ത യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ ഈ പദ്ധതി നടപ്പാക്കാനില്ലെന്ന ധീരമായ നിലാപാടായിരുന്നു എടുക്കേണ്ടത്. അല്ലാതെ എല്‍ഡിഎഫ് എംഒയു ഒപ്പിട്ടുവെന്നതിന്റൈ മറവില്‍ പദ്ധതി നടത്തുകയല്ല വേണ്ടത്. സംഘ്പരിവാര്‍ പാദസേവയിലേക്ക് മുസ്ലീം ലീഗ് അധപതിക്കുകയാണെന്ന് അത് ലീഗ് തന്നെ ആലോചിക്കണമെന്നും പിണറായി പറഞ്ഞു.
രാജ്യത്താകെ ബിജെപി പിഎം ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസരംഗത്ത് കാവിവത്കരണം നടത്തുകയാണ്. അത്തരമൊരു പദ്ധതി അംഗീകരിക്കാന്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവര്‍ക്കും കഴിയില്ല. പിഎം ശ്രീ പദ്ധതിയെ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ മുഴുവന്‍ അംഗീകരിച്ചിരുന്നു. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാവിവത്കരണ നടപടിയോട് യോജിച്ചിരുന്നില്ല. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സന്നദ്ധമായിരുന്നില്ല. എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ ലഭിക്കേണ്ട ഇതുമായി യാതൊരു ബന്ധവുമില്ലാത്ത കാലാകാലമായി ലഭിച്ചിരിക്കുന്ന ഫണ്ട് തടയുന്ന നില വന്നപ്പോള്‍ ആ രംഗത്ത് അത് റിലീസ് ചെയ്ത് കിട്ടാന്‍ വേണ്ടിയാണ് എംഒയു ഒപ്പിടുന്ന നില എല്‍ഡിഎഫ് സ്വീകരിച്ചത്.
