രാഷ്ട്രീയത്തിൽ പറയുന്ന വാക്കുകൾക്ക് മാന്യത വേണം: പന്ന്യൻ രവീന്ദ്രൻ
രാഷ്ട്രീയത്തിൽ പറയുന്ന വാക്കുകൾക്ക് മാന്യത വേണമെന്ന് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കേരള രാഷ്ട്രീയം മലീമസമായെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളും പാർട്ടിയും തമ്മിലുള്ള ബന്ധം വളരെ അകന്നു. എങ്ങനെ പെരുമാറണം എന്ന് നേതാക്കൻമാരെ പഠിപ്പിക്കേണ്ട സമയമായി. താൻ ഇതുവരെ ഒരു നേതാവിനെതിരെയും മോശമായ വാക്കുപയോഗിച്ചിട്ടില്ല. ജനാധിപത്യത്തിൽ അത് ഭൂഷണമല്ല. എന്നാൽ നീ പോടാ, ചെറ്റ, എന്തെടാ എന്നൊക്കെയാണ് ഉയർന്ന നേതാക്കൾ പറയുന്നത്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. കേരള രാഷ്ട്രീയത്തിലെ ജീർണത പരിഹരിക്കാൻ വലിയ ശ്രമം വേണം.
കേരളത്തിലെ മുഖ്യമന്ത്രിയെക്കുറിച്ച് പുറത്തു നിന്ന് വന്നയാൾ എന്താണ് പറഞ്ഞത്. അതിന് മറുപടിയും കൊടുത്തു. രാഷ്ട്രീയ പ്രവർത്തനം ലാഭത്തിന് വേണ്ടിയല്ല. രാഷ്ട്രീയം സ്ഥാനത്തിന് വേണ്ടിയാകുന്നത് അപകടമാണ്. ഏത് പാർട്ടിയിൽ പോകുന്നതിനും ഉളുപ്പില്ലാത്ത അവസ്ഥയാണ്. തിരഞ്ഞെടുപ്പുഫലം വലിയ ഞെട്ടലുണ്ടാക്കി. വെള്ളാപ്പള്ളി നടേശൻ മാത്രമല്ല പലരും പരാജയത്തിൽ പങ്കു വഹിച്ചിട്ടുണ്ടാകുമെന്നും പന്ന്യൻ പറഞ്ഞു.
