യുവാക്കളുടെ ഭാവി തുലച്ചത് നിങ്ങള്‍'; മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

  1. Home
  2. Latest

യുവാക്കളുടെ ഭാവി തുലച്ചത് നിങ്ങള്‍'; മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

rahul gandhi


 

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുറിപ്പിന് മറുപടിയുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ യുവാക്കളുടെ ഭാവി തകര്‍ത്തത് നിങ്ങളാണെന്ന് മോദിയോട് രാഹുല്‍ ഗാന്ധി പറഞ്ഞു. നിങ്ങള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമ്പൂര്‍ണ്ണ നാശത്തിന് കൂട്ടു നില്‍ക്കുകയും, അതിന് ഉത്തരവാദികളായവരെ സംരക്ഷിക്കുകയും ചെയ്തുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ ആവശ്യം വ്യക്തമാണ്. ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ പുറത്താക്കുക, രാജ്യത്തെ വിദ്യാര്‍ഥികളോട് മാപ്പു പറയുക, വിദ്യാര്‍ഥികളെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക എന്നീ ആവശ്യങ്ങളും മോദിക്ക് മറുപടിയായുള്ള എക്‌സ് കുറിപ്പില്‍ രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ചു.