ഹൃദയത്തെ നിശബ്ദമായി ബാധിക്കുന്ന 5 ശീലങ്ങൾ

  1. Home
  2. Lifestyle

ഹൃദയത്തെ നിശബ്ദമായി ബാധിക്കുന്ന 5 ശീലങ്ങൾ

heart health


അമിതമായ കഫീൻ ഉപയോഗം, അനിയന്ത്രിതമായ ഉപ്പിന്റെ അളവ്, ഉറക്കക്കുറവ്, ജോലിയിലും ജീവിതത്തിലുമുള്ള അമിത സമ്മർദം, ദീർഘനേരം ഇരുന്നുകൊണ്ടുള്ള ജീവിതശൈലി എന്നിവ ദീർഘകാലാടിസ്ഥാനത്തിൽ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പുറമെ വലിയ പ്രശ്നങ്ങളായി തോന്നാത്ത ഇത്തരം ദൈനംദിന ശീലങ്ങൾ രക്തസമ്മർദം ഉയർത്താനും ഹൃദയാഘാതം ഉൾപ്പെടെയുള്ള രോഗ സാധ്യതകൾ വർധിപ്പിക്കാനും കാരണമാകുന്നു.

ചായ, കാപ്പി എന്നിവയുടെ ഉപയോഗം കുറയ്ക്കുക, പ്രതിദിന ഉപ്പിന്റെ അളവ് ഒരു ടീസ്പൂണിൽ താഴെയായി പരിമിതപ്പെടുത്തുക, ദിവസവും കുറഞ്ഞത് ഏഴ് മണിക്കൂർ ഉറങ്ങുക എന്നിവ ഹൃദയാരോഗ്യം സംരക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്. ഒപ്പം അമിത സമ്മർദം കുറയ്ക്കാനും ദീർഘനേരം ഒരേയിരിപ്പ് തുടരാതെ ഇടവേളകളിൽ ശാരീരിക വ്യായാമം ഉറപ്പാക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.