നാളികേരത്തിനുള്ളിലെ പൊങ്ങ് ഇനി വെറുതേ കഴിക്കേണ്ട; വ്യത്യസ്ത രുചിയിൽ തയ്യാറാക്കാം പൊങ്ങ് ജ്യൂസ്

  1. Home
  2. Lifestyle

നാളികേരത്തിനുള്ളിലെ പൊങ്ങ് ഇനി വെറുതേ കഴിക്കേണ്ട; വ്യത്യസ്ത രുചിയിൽ തയ്യാറാക്കാം പൊങ്ങ് ജ്യൂസ്

Coconut apple Juice Recipe


നാളികേരത്തിനുള്ളിലെ പൊങ്ങ് വെറുതേ കഴിക്കാനും ജ്യൂസ് അടിച്ചു കഴിക്കാനും സൂപ്പർ.

ചേരുവകൾ

  • തേങ്ങാ പൊങ്ങ്
  • ഏലക്കാപ്പൊടി
  • തണുത്ത പാൽ  - 1 ഗ്ലാസ്സ്
  • പാൽ(തണുപ്പിച്ച് കട്ടിയാക്കിയത്)
  • കൽക്കണ്ടം പൊടിച്ചത്
  • ഉണക്കമുന്തിരി
  • ബദാം

തയാറാക്കുന്ന വിധം വിഡിയോ കാണാം

∙ മുളപ്പിച്ച തേങ്ങ പൊട്ടിച്ച് പൊങ്ങ് തേങ്ങയുടെ ഉള്ളിൽ നിന്ന് മൂർച്ചയുള്ള കത്തികൊണ്ട് മുഴുവനായി പുറത്തെടുക്കുക. ഇതേ രീതിയിൽ ആവശ്യത്തിനുള്ള അത്രയും പൊങ്ങ് ഓരോ തേങ്ങയിൽ നിന്നായി എടുത്തു മാറ്റാം.

∙ അതിനുശേഷം പൊങ്ങ് ഓരോന്നായി ഇടത്തരം കഷ്ണങ്ങളാക്കി മുറിക്കാം. ശേഷം മിക്സിയുടെ വലിയ ജാറിലേക്ക് മുറിച്ച് വച്ച പൊങ്ങ് ഇട്ടു കൊടുക്കാം. അതിലേക്ക് കൽക്കണ്ടം പൊടിച്ചത്, 1 ഗ്ലാസ്സ് തണുത്ത പാൽ , തണുപ്പിച്ച് കട്ടിയാക്കിയ പാൽ ആവശ്യത്തിന്, ഏലക്കപ്പൊടി എന്നിവ ചേര്‍ത്ത ശേഷം നന്നായി അടിച്ചെടുക്കുക. 

∙അടിച്ചെടുത്ത ജ്യൂസ് ഗ്ലാസിലേക്ക് മാറ്റിയശേഷം ബദാം, ഉണക്കമുന്തിരി എന്നിവ ഉപയോഗിച്ച് ഗാർണിഷ് ചെയ്യാം. പൊങ്ങ് ജ്യൂസ് തയാർ.