ഉള്ളം തണുപ്പിക്കാൻ കേരള ശൈലിയിലൊരു തണ്ണിമത്തൻ സാലഡ്

  1. Home
  2. Lifestyle

ഉള്ളം തണുപ്പിക്കാൻ കേരള ശൈലിയിലൊരു തണ്ണിമത്തൻ സാലഡ്

watermelon


ചൂടുകാലത്ത്  ഏറ്റവും സുലഭമായി ലഭിക്കുന്നതും എല്ലാവർക്കും ഇഷ്ടപ്പെട്ടതുമായ തണ്ണിമത്തൻ. തണ്ണിമത്തൻ കൊണ്ട് വളരെ രുചികരമായ കേരളാ ശൈലിയിലുള്ള സാലഡുണ്ടാക്കി ഊണിനു മുൻപു കഴിക്കാം. ശരീരത്തെ തണുപ്പിക്കാം

ചേരുവകൾ

തണ്ണിമത്തൻ – അര കിലോ

തക്കാളി – 4 എണ്ണം രണ്ടായി മുറിച്ചത്

തേങ്ങാപ്പീര – രണ്ട് ടേബിൾ സ്പൂൺ

തേങ്ങാക്കൊത്ത് – 5 എണ്ണം

കല്ലുപ്പ് – ആവശ്യത്തിന്

കുരുമുളകു ചതച്ചത് – ആവശ്യത്തിന്

മല്ലിയില – അൽപം

തയാറാക്കുന്ന വിധം

തണ്ണിമത്തൻ ചെറിയ ക്യൂബുകളായി മുറിക്കുക. തക്കാളിയും ചെറിയ ഉള്ളിയും തേങ്ങാക്കൊത്തുമിട്ട്, കല്ലുപ്പും കുരുമുളകു പൊടിയും ചേർത്ത് നാരങ്ങാനീര് പിഴിഞ്ഞൊഴിച്ചാൽ രുചികരമായ സാലഡുണ്ടാക്കാം.