രാവിലെ ഒരു കപ്പ് കാപ്പി.... കുടിക്കരുത് ! കാരണമിതാണ്

  1. Home
  2. Lifestyle

രാവിലെ ഒരു കപ്പ് കാപ്പി.... കുടിക്കരുത് ! കാരണമിതാണ്

cofe


കാപ്പി കുടിക്കാനുള്ള ഏറ്റവും നല്ല സമയം രാവിലെ ഒൻപതരയ്ക്കും പതിനൊന്നരയ്ക്കും ഇടയിലാണ് എന്നാണ് ആരോഗ്യവിദഗ്‌ധർ പറയുന്നത്. ഇതിന് കാരണവും അവർ വിശദീകരിക്കുന്നു. ഈ സമയത്തു നമ്മുടെ ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് കുറവാണ്. കോർട്ടിസോളിന്റെ അളവ് കുറഞ്ഞിരിക്കുന്ന അവസരത്തില്‍ കാപ്പി കുടിക്കുന്നതിലൂടെ ഉന്മേഷവും ഉണർവും ഉണ്ടാകുന്നു. അഞ്ച് മുതല്‍ ആറ് മണിക്കൂർ വരെ കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ നമ്മുടെ ശരീരത്തില്‍ പ്രവർത്തിക്കും. അതിനാല്‍ തന്നെ ഉറങ്ങാൻ പോകുന്നതിനു മുൻപോ, അതിനടുത്ത മണിക്കൂറുകളിലോ കാപ്പി കുടിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് കാരണമാകും.

ശരീരത്തിന് അത്ര ഗുണകരമല്ലാത്ത പാനീയമാണ് കാപ്പി. അതിനാല്‍  വെറും വയറ്റിലോ വിശപ്പനുഭവപ്പെടുമ്പോഴൊ കാപ്പി കുടിക്കുന്നത്  നല്ലതല്ല. കൂടാതെ മാനസിക സമ്മർദ്ദം, ഉല്‍കണ്ഠ എന്നിവയുള്ളപ്പോള്‍ കാപ്പി കുടിക്കരുത്. ഗർഭവതികളായ സ്ത്രീകളും, ഹൃദ്രോഗികളും കാപ്പികുടിക്കുന്നത് നല്ലതല്ല. എന്നാല്‍ സമയാനുസൃതമായും ശരിയായ രീതിയിലും കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ല ഫലങ്ങളും ഉണ്ടാക്കുന്നുണ്ട്. വ്യായാമം ചെയ്യുന്നതിന് മുൻപ് കാപ്പി കുടിക്കുന്നത് അഡ്രിനാലിൻ ഉല്‍പ്പാദിപ്പിക്കുന്നതിനും കൊഴുപ്പ് അലിയിക്കുന്നതിനും കാരണമാകുന്നു. മധുരം ഉപയോഗിക്കാതെ കട്ടൻകാപ്പി കുടിക്കുന്നത് കരള്‍വീക്കം പരിഹരിക്കുന്നതിന് നല്ലതാണ്.