ചെകിള കറുപ്പോ ചുവപ്പോ? ഒറ്റനോട്ടത്തിൽ തന്നെ പഴകിയ മത്സ്യത്തെ തിരിച്ചറിയാം
വാടി ചാള, നീണ്ടകര മത്തി, എന്നൊക്കെ പറയുന്നത് വിശ്വസിച്ച് വാങ്ങി കറിവച്ച് കഴിച്ചാൽ വയറിളകി തളരും. ട്രോളിംഗ് നിരോധനത്തിനൊപ്പം വള്ളക്കാർക്കും മത്സ്യം കിട്ടാതെ വന്നതോടെ വരവ് മത്സ്യം കഴിച്ച് ആരോഗ്യപ്രശ്നങ്ങൾ വ്യാപകമായി.
മട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ ആഭ്യന്തര മത്സ്യലഭ്യത കുത്തനെ ഇടിഞ്ഞു. ഇതോടെ തമിഴ്നാട്, മഹാരാഷ്ട്ര, ഗോവ, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യ വരവ് വർദ്ധിച്ചു. ഇങ്ങനെ കൊണ്ടുവരുന്നവയിൽ കൃത്യമായി ശീതീകരിക്കാതെയും രാസവസ്തുക്കൾ തളിച്ചതുമായ മത്സ്യം കഴിക്കുന്നവർക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത്.
ലോറികൾക്ക് പുറമേ ട്രെയിനിലും വലിയളവിൽ മത്സ്യം ജില്ലയിലേക്ക് എത്തുന്നുണ്ട്. കരുനാഗപ്പള്ളി, പാരിപ്പള്ളി, ചടയമംഗലം എന്നിവിടങ്ങളിലെ കമ്മിഷൻ കേന്ദ്രങ്ങളിൽ എത്തിച്ചാണ് കൈമാറുന്നത്. ആവശ്യക്കാർ വർദ്ധിച്ചതോടെ ലോറികളിൽ കൊണ്ടുവരുന്ന മത്സ്യം വഴിനീളെ ഇറക്കി വിൽക്കുന്നുമുണ്ട്. അതിർത്തികളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സ്ക്വാഡുണ്ടെങ്കിലും രാസവസ്തുക്കളുടെ സാന്നിദ്ധ്യവും പഴക്കവും അതിവേഗം നിർണയിക്കാനുള്ള സംവിധാനമില്ല.
എത്തുന്നത് കടൽ വഴി
തമിഴ്നാട്ടിൽ നിന്ന് പഴകിയ മത്സ്യം തീരങ്ങളിലെത്തിക്കും
വള്ളങ്ങളിൽ കയറ്റി ഹാർബറുകളിലെത്തിച്ച് പച്ചമീനെന്ന പേരിൽ വിൽപ്പന
പഴക്കമുള്ള മത്സ്യം കച്ചവടക്കാർക്ക് മനസിലാകും
മത്സ്യം വാങ്ങുന്നവർ കബളിപ്പിക്കപ്പെടും
തൊടുമ്പോൾ കുഴിഞ്ഞാൽ മത്സ്യത്തിന് പഴക്കമുണ്ട്
കുഴിഞ്ഞ ശേഷം പൂർവസ്ഥിതിയിലാൽ പച്ച മത്സ്യം
ചെകിള ചുവന്നിരിക്കുന്നത് പച്ച
കാപ്പിപ്പൊടി നിറമെങ്കിൽ ചീഞ്ഞത്
കറുത്തതെങ്കിൽ വളരെ പഴക്കം