ടച്ചിംഗ്‌സായി ചിക്കൻ ഫ്രൈയും സോഡയും ഉപയോഗിക്കാറുണ്ടോ?; ശ്രദ്ധിക്കുന്നത് നല്ലതാ

  1. Home
  2. Lifestyle

ടച്ചിംഗ്‌സായി ചിക്കൻ ഫ്രൈയും സോഡയും ഉപയോഗിക്കാറുണ്ടോ?; ശ്രദ്ധിക്കുന്നത് നല്ലതാ

ALCHAHOLE


മദ്യത്തിനൊപ്പം എന്തെങ്കിലും വറുത്തതും പൊരിച്ചതുമെല്ലാം കഴിക്കുന്ന പതിവ് അതുപയോഗിക്കുന്ന മിക്കവർക്കുമുണ്ടാകും. ടച്ചിംഗ്സ് എന്ന ഓമനപ്പേരിൽ നമ്മൾ മലയാളികൾ വിളിക്കുന്ന ഇത്തരം ഭക്ഷണസാധനങ്ങൾ പക്ഷെ ചിലപ്പോൾ മദ്യംപോലെതന്നെ ആരോഗ്യത്തിന് വളരെയധികം മോശമായി ബാധിക്കാം. കപ്പലണ്ടി, മിക്സ്ചർ, ചിക്കൻ ഫ്രൈ ഇങ്ങനെ ഒരുപിടി വിഭവങ്ങൾ തന്നെ ഇത്തരത്തിലുണ്ടെങ്കിലും ഇവയിൽ പലതും ഉപയോഗിക്കേണ്ടത് തീർച്ചയായും മദ്യത്തോടൊപ്പമല്ല.

വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങൾ മദ്യത്തോടൊപ്പം ഉപയോഗിക്കുന്നത് നന്നല്ല. മാംസാഹാരങ്ങൾ ഉപയോഗിക്കുന്നതും പരമാവധി ഒഴിവാക്കണം. മദ്യം ഡീഹൈഡ്രേഷന് കാരണമാകുന്നത് വർദ്ധിപ്പിക്കുന്ന ഒരു പാനീയമാണ്. ഈ ഭക്ഷണം കൂടി ഒപ്പം ചെല്ലുമ്പോൾ അതുമൂലമുള്ള ബുദ്ധിമുട്ട് വർദ്ധിക്കും. ജങ്ക് ഫുഡുകളും ഒഴിവാക്കണം. ഇത് മദ്യവുമായി പ്രതിപ്രവർത്തനം നടത്തി ആരോഗ്യനില തകരാറിലാക്കിയേക്കാം. സോഡയും കോളയും ഒഴിവാക്കണം. ജലാംശം നഷ്ടപ്പെടുന്നത് തിരികെ ലഭിക്കാൻ സഹായിക്കുന്ന ഏറെ ജലാംശമുള്ള പഴങ്ങൾ കഴിക്കാവുന്നതാണ്. 

പച്ചക്കറിയും കഴിക്കാം. വെള്ളം മാത്രമേ മദ്യത്തോടൊപ്പം ചേരാവൂ. മാത്രമല്ല മദ്യപാനത്തിന് മുൻപ് കാപ്പി, സംസ്‌കരിച്ച ഭക്ഷണസാധനങ്ങൾ, ഉപ്പ് അധികം അടങ്ങിയ സാധനങ്ങൾ എന്നിവ ഉപയോഗിക്കാനും പാടില്ല.