പാടുകൾ മാറി മുഖം വെട്ടിത്തിളങ്ങും; ഈസി ഫേസ്‌പാക്ക് വീട്ടിൽ റെഡി

വീട്ടിൽ തന്നെ ഉള്ള ചേരുവാൻ വെച്ച് മുഖം വെട്ടി തിളങ്ങുന്ന രീതിയിൽ ഫേസ്‌പാക്ക് തയ്യാറാക്കിയാലോ. ഇതിനായി കറ്റാർ വാഴ അഥവാ അലോയ് വേറേ ജെൽ മതിയാകും. കറ്റാർ വാഴ ഉപയോഗിച്ചുള്ള ഫേസ്‌പാക്ക് തയ്യാറാക്കുന്ന വിധം നോക്കാം.
ആവശ്യമായ സധനങ്ങൾ
അരി – 2 ടേബിൾസ്‌പൂൺ
കറ്റാർവാഴ ജെൽ – 2 ടേബിൾസ്‌പൂൺ
റോസ് വാട്ടർ – 1 ടേബിൾസ്‌പൂൺ
വെളിച്ചെണ്ണ – 1 ടേബിൾസ്‌പൂൺ
വൈറ്റമിൻ ഇ കാപ്‌സ്യൂൾ – 2 എണ്ണം
തയ്യാറാക്കുന്ന വിധം:
അരി അൽപ്പം വെള്ളത്തിൽ 2 മണിക്കൂർ കുതിർക്കാൻ വയ്‌ക്കുക. ശേഷം മറ്റൊരു പാത്രത്തിൽ കറ്റാർവാഴ ജെൽ എടുക്കണം അതിലേക്ക് ഒരു ടേബിൾസ്‌പൂൺ അരി കുതിർത്ത വെള്ളവും റോസ് വാട്ടറും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് വെളിച്ചെണ്ണയും വൈറ്റമിൻ ഇ കാപ്‌സ്യൂളും ചേർത്ത് ക്രീം രൂപത്തിലാക്കുക.
ഇതിനെ ഒരു ബോട്ടിലിലാക്കി ഫ്രിഡ്‌ജിൽ സൂക്ഷിക്കാവുന്നതാണ്.ഉപയോഗിക്കേണ്ട വിധംരാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മുഖം നന്നായി വൃത്തിയാക്കി ഈ ക്രീം പുരട്ടിക്കൊടുക്കുക. പിറ്റേദിവസം രാവിലെ കഴുകി കളയാവുന്നതാണ്. അതേസമയം കറ്റാർ വാഴ അലർജിയുള്ളവർ ഈ ഫേസ്‌പാക്ക് ഒഴിവാക്കുന്നതാണ് നല്ലത്.