ലൈംഗിക ബന്ധത്തിൽ രതിമൂർച്ഛ ഉണ്ടായിട്ടില്ല?; എന്നാൽ ഇതൊന്ന് അറിഞ്ഞിരിക്കാം

  1. Home
  2. Lifestyle

ലൈംഗിക ബന്ധത്തിൽ രതിമൂർച്ഛ ഉണ്ടായിട്ടില്ല?; എന്നാൽ ഇതൊന്ന് അറിഞ്ഞിരിക്കാം

sex


ലൈംഗിക സംതൃപ്തിയുടെ പാരമ്യമോ കൊടുമുടിയോ ആണ് രതിമൂർച്ഛ. ഇത് എല്ലാവർക്കും എല്ലാത്തവണയും ഉണ്ടാകണമെന്നില്ല. ലൈംഗിക ബന്ധം ആസ്വദ്യകരമാക്കാൻ രതിമൂർച്ഛ ഉണ്ടാകണമെന്നും നിർബന്ധമില്ല. രതിമൂർച്ഛയിലേക്ക് വരാതെതന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരും ഉണ്ട്. എന്നാൽ തുടർച്ചയായി രതിമൂർച്ഛ അനുഭവിക്കാൻ കഴിയാതിരിക്കുന്നത് ചില പ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടുന്നു. ഇത് ഒരു പക്ഷേ, അനോർഗാസ്മിയ എന്ന അവസ്ഥ മൂലമാകാം. 

ആവശ്യത്തിന് ലൈംഗിക ഉണർവിനും ഉത്തേജനത്തിനും ശേഷവും രതിമൂർച്ഛ വൈകി വരികയോ, അടിക്കടി സംഭവിക്കാതിരിക്കുകയോ, ഒരിക്കലും വരാതിരിക്കുകയോ, വന്നാൽ തന്നെ അതിന് തീവ്രത കുറഞ്ഞിരിക്കുകയോ ചെയ്യുന്ന അവസ്ഥയ്ക്കാണ് അനോർഗാസ്മിയ എന്ന് വിളിക്കുന്നത്. പൊതുവേ സ്ത്രീകളിൽ കാണുന്ന ഒരു ലൈംഗിക പ്രശ്നമാണ് ഇത്. രതിമൂർച്ഛയുടെ തീവ്രതയും ആവൃത്തിയുമൊക്കെ ഓരോരുത്തർക്കും ഓരോ തവണയും വ്യത്യസ്തമായതിനാൽ രതിമൂർച്ഛ ഉണ്ടാകാത്ത സാഹചര്യമെല്ലാം അനോർഗാസ്മിയ ആണെന്ന് കരുതാനും കഴിയില്ല. 

ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്നത്, ഇടയ്ക്ക് സംഭവിക്കുന്നത്, സാഹചര്യങ്ങൾക്കോ പങ്കാളികൾക്ക് അനുസൃതമായോ സംഭവിക്കുന്നത് എന്നിങ്ങനെ അനോർഗാസ്മിയ പല തരത്തിലുണ്ട്. പങ്കാളിയുമായുള്ള പ്രശ്നങ്ങൾ, സാംസ്‌കാരികമായ പ്രശ്നങ്ങൾ, പങ്കാളിയോടുള്ള അടുപ്പം, ശാരീരികമായ പ്രശ്നങ്ങൾ, ചിലതരം മരുന്നുകളുടെ ഉപയോഗം എന്നിങ്ങനെ അനോർഗാസ്മിയക്ക് കാരണമാകുന്ന ഘടകങ്ങൾ നിരവധിയാണ്. 

മുൻകാലത്തുണ്ടായ ലൈംഗിക പീഡനം, ശരീരത്തെ കുറിച്ചുള്ള മോശം കാഴ്ചപ്പാട്, ലൈംഗിക ബന്ധത്തെ കുറിച്ചുള്ള പാപബോധം, ലൈംഗിക സുഖത്തെ പറ്റിയുള്ള അറിവില്ലായ്മ എന്നിവയെല്ലാം രതിമൂർച്ഛയിലെത്താനുള്ള ശ്രമങ്ങൾക്ക് വിലങ്ങ് തടിയായെന്ന് വരാം. ലൈംഗിക പങ്കാളികൾക്കിടയിലുള്ള സ്വരചേർച്ചയില്ലായ്മ, അടുപ്പമില്ലായ്മ, സംശയങ്ങൾ എന്നിവയും രതിമൂർച്ഛയെ ബാധിക്കാം. പ്രമേഹം, മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട രോഗങ്ങൾ, മൾട്ടിപ്പിൾ സ്‌ക്ലീറോസിസ്, ഗൈനക്കോളജി ചികിത്സകൾ, മദ്യപാനം, പുകവലി എന്നിവയെല്ലാം അനോർഗാസ്മിയ്ക്കുള്ള സാധ്യത വർധിപ്പിക്കാവുന്ന ഘടകങ്ങളാണ്. 

ചികിത്സ
ഇതിനുള്ള ചികിത്സ എന്ത് കാരണം കൊണ്ടാണ് രതിമൂർച്ഛ ഉണ്ടാകാതിരിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. ലൈംഗിക ഉത്തേജനത്തെ പറ്റിയുള്ള ബോധവത്ക്കരണം, ലൈംഗിക സുഖം വർധിപ്പിക്കുന്ന ഉപകരണങ്ങൾ, തെറാപ്പി, മരുന്നുകൾ എന്നിവ ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്.