അധികമായി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ ? അമിത വണ്ണം ബുദ്ധിമുട്ടിക്കുന്നുണ്ടോ ? ഇത് കേൾക്കു

  1. Home
  2. Lifestyle

അധികമായി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ ? അമിത വണ്ണം ബുദ്ധിമുട്ടിക്കുന്നുണ്ടോ ? ഇത് കേൾക്കു

FOOD



എങ്ങനെ വണ്ണം കുറയ്ക്കാം എന്ന ആശങ്കയിലാണ് പല ആളുകളും. അതിനുവേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യുകയും ചെയ്യും അല്ലേ. പക്ഷേ ചില ആളുകള്‍ക്ക് ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാന്‍ സാധിക്കാറില്ല. അത് അമിത വണ്ണത്തിന് കാരണമാവുകയും ചെയ്യും. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്‌രോഗം, എന്നിങ്ങനെ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. ഇത് വയറുവേദനയും ദഹനക്കേടും ഒക്കെ ഉണ്ടാകാനും സാധ്യതയുണ്ട്.

ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക. നിര്‍ജലീകരണം ഭക്ഷണത്തോടുള്ള ആസക്തിക്ക് കാരണമാകുന്നു. വെളളവും മറ്റ് പാനിയങ്ങളും കുടിക്കുന്നത് വയറിനെ തൃപ്തികരമായി നിലനിര്‍ത്താന്‍ കാരണമാകും.
ഭക്ഷണം കഴിക്കുമ്പോള്‍ അതില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രദ്ധിക്കുക. ടിവിയും ഫോണും നോക്കി ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ അമിതമായി ഭക്ഷണം കഴിക്കാന്‍ തോന്നും.

പട്ടിണി കിടക്കുന്നത് ഒഴിവാക്കുക.ചിലര്‍ വണ്ണം കുറയ്ക്കാനായി ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒഴിവാക്കുന്നത് വിശപ്പ് കൂട്ടുകയും അതുവഴി അമിതമായി ഭക്ഷണം കഴിക്കാന്‍ തോന്നിപ്പിക്കുകയും ചെയ്യും. സമീകൃത ആഹാരം കഴിക്കുക. കൂടുതല്‍ നേരം വയറ് നിറഞ്ഞിരിക്കാന്‍ പ്രോട്ടീന്‍, നാരുകള്‍, പോഷകങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
മഞ്ചിംഗ്- ഭക്ഷണത്തിനിടയില്‍ ആരോഗ്യകരമായ ലഘുഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് അമിത ഭക്ഷണ ആസക്തി കുറയ്ക്കും.
കുറേശെ അളവ് ഭക്ഷണം എടുത്ത് വയ്ക്കുകയും കഴിക്കുകയും ചെയ്യുക. ഭക്ഷണം ആവശ്യത്തിന് മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.
ശാരീരിക പ്രവര്‍ത്തനങ്ങള്‍- വ്യായാമം, യോഗ എന്നിവ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ കലോറി കത്തിച്ച് കളയാനും തലച്ചോറിനെ സജീവമായി നിലനിര്‍ത്താനും സഹായിക്കും.